Today: 03 May 2024 GMT   Tell Your Friend
Advertisements
തരംഗമായി എഐ മോണാലിസയുടെ റാപ്പ്
Photo #1 - America - Otta Nottathil - monalisa_rap_through_AI
ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന പല കാര്യങ്ങളും എഐ ഉപയോഗിച്ച് സാധ്യമായി. അത്തരത്തില്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന എഐ മൊണാലിസ. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഐക്കണിക് പെയിന്‍റിങ്ങായ മോണാലിസ റാപ്പ് പാടുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിട്ടുള്ള വീഡിയോ. മൈക്രോസോഫ്റ്റിന്‍റെ വാസാ~1 (ഢഅടഅ1) എന്ന പുതിയ എഐ ആപ്പ് ഉപയോ?ഗിച്ചാണ് ഈ വിസ്മയം ഒരിക്കിയിരിക്കുന്നത്. മൊണാലിസയുടേതു മാത്രമല്ല, മറ്റ് നിരവധി വിഡിയോകള്‍ ഈ ആപ്പ് ഉപയോ?ഗിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്ററ് ചെയ്ത മൊണാലിസ വീഡിയോ ഇതിനോടകം തന്നെ മറ്റു പ്ളാറ്റ്ഫോമുകളിലും വൈറലായി മാറിയിക്കഴിഞ്ഞു. വിഡിയോ ഇതുവരെ, 7 ദശലക്ഷത്തിലധികം (എണ്ണം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു) ആളുകളാണ് കണ്ടത്. ടണ്‍ കണക്കിന് കമന്‍റുകളും ഈ വീഡിയോക്കു താഴെ വരുന്നുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ആകര്‍ഷകമായ വിഷ്വല്‍ ഇഫക്റ്റീന്‍റെ കഴിവോടെ മൈക്രോസോഫ്റ്റിന്‍റെ വാസാ~1 ആപ്പുവഴി ആളുകളുടെ മുഖത്തിന്‍റെ ഫോട്ടോകള്‍ ആനിമേഷനുകളാക്കി മാറ്റാന്‍ സാധിക്കും. മുഖത്തിന്‍റെ ഭാവങ്ങള്‍, തലയുടെ ചലനങ്ങള്‍ എന്നിവ ക്യാപ്ചര്‍ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള ഓഡിയോയുമായി സമന്വയിപ്പിക്കുന്ന തരത്തില്‍ ചുണ്ടുകളുടെ ചലനങ്ങള്‍ സൃഷ്ടിക്കാനും ഇതിനു സാധിക്കും.

അതായത്, നിങ്ങളുടെ ഒരു ചിത്രം മതി, നിങ്ങള്‍ സംസാരിക്കുന്നതിന്‍റെ പാട്ടുപാടുന്നതിന്‍റെ എല്ലാം വിഡിയോ നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാം. എന്നാല്‍, ആശ്വാസ വാര്‍ത്തയെന്നോണം, സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെയും ശരിയായ നിയന്ത്രണങ്ങള്‍ക്കനുസൃതമായും ഉപയോഗിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുവരുന്നതു വരെ ഈ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

'മോണാലിസയുടെ പാട്ട് കേട്ട് ഡാവിഞ്ചിപോലും ചിരിച്ചു മറിഞ്ഞിട്ടുണ്ടാവും', 'ഈ മൊണാലിസ അവിശ്വസനീയം', 'ഡാവിഞ്ചി ഇതൊന്നു കണ്ടിരുന്നേല്‍..', എന്നിങ്ങനെ പല കമന്‍റുകള്‍ എത്തുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ വരാനിരിക്കുന്ന അപകടത്തെക്കുറിച്ചും പലരും കമന്‍റ് ചെയ്തു.

'കൂള്‍ ഡെമോ! എന്നാല്‍ വളരെ പെട്ടെന്നുതന്നെ ഈ ആപ്പ് ഒരുപാട് കള്ളന്മാരെ ഉണ്ടാക്കും' എന്നായിരുന്നു ഒരാളുടെ കമന്‍റ്'. 'എഐ യുഗത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള പുതിയ രീതികള്‍ കണ്ടെത്തേണ്ടതുണ്ട്', 'ഇത് ഇന്‍റര്‍നെറ്റില്‍ വലിയ തോതിലുള്ള തട്ടിപ്പുകള്‍ കൊണ്ടുവരും...' എന്നിങ്ങനെയും ആളുകള്‍ ഭീതിയോടെ സംസാരിക്കുന്നുണ്ട്.
- dated 21 Apr 2024


Comments:
Keywords: America - Otta Nottathil - monalisa_rap_through_AI America - Otta Nottathil - monalisa_rap_through_AI,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us